അമ്പഴക്കാട്: അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിലെ ദുക്‌റാന തിരുനാൾ ഭക്തിസാന്ദ്രം. ഊട്ട് സദ്യയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ. സെബാസ്റ്റ്യൻ നടവരമ്പൻ ഉട്ടുനേർച്ച വെഞ്ചിരിച്ചു. ഫാ. ചെറിയാൻ പാറക്കൽ, ഫാ. ജോസഫ് തൊഴുത്തിങ്കൽ എന്നിവർ സഹകാർമ്മികരായി. തിരുനാൾ റാസ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ഡേവീസ് മാളിയേക്കൽ, ഫാ. ഫെമിൻ ചിറ്റിലപ്പിളളി എന്നിവരും പങ്കെടുത്തു. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുളള പ്രദക്ഷിണവും നടന്നു. ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ എക്‌സിബിഷനും നടന്നു.