sndp
എസ്.എൻ.ഡി.പി തയ്യൂർ ശാഖയിൽ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം യൂത്ത് മൂവ്‌മെന്റ് ജോ: സെക്രട്ടറി എൻ.വി. രഞ്ജിത്ത് നിർവഹിക്കുന്നു.

തയ്യൂർ: എസ്.എൻ.ഡി.പി തയ്യൂർ ശാഖയിൽ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ വിദ്യാശാരദാ പൂജയും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. യൂത്ത് മൂവ്‌മെന്റ് ജോ: സെക്രട്ടറി എൻ.വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഇ.ആർ. പ്രിയൻ അദ്ധ്വക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് ജില്ലാ വൈസ് ചെയർമാൻ മനോജ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി മജീഷ്, വേലൂർ ശാഖാ പ്രസിഡന്റ് എ.വി. കൃഷ്ണകുമാർ, ശാഖാ സെക്രട്ടറി സി.ജി. സുബ്രഹ്മണ്യൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രതിനിധി ജിത്തു തയ്യൂർ എന്നിവർ സംസാരിച്ചു. യോഗത്തിൽ എ.ആർ. രഞ്ജിത്ത് സ്വാഗതവും എ.ആർ. വിപിൻ നന്ദിയും പറഞ്ഞു.