ഗുരുവായൂർ: കെ.എസ്.യു ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി റാലിയും കൺവെൻഷനും സംഘടിപ്പിച്ചു. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന കൺവൻഷൻ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ഷർബനൂസ് പണിക്കവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലാൽ ശ്രീധർ മുഖ്യാതിഥിയായി. ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ്, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, നേതാക്കളായ നാസർ കടപ്പുറം, ഷാഹിദ് കൊപ്പര, ഫദിൻ രാജ്, ഷാറൂഖാൻ, രഞ്ജിത്ത് പാലിയത്ത്, ഹസീബ് വൈലത്തൂർ, ഗോകുൽ എന്നിവർ സംസാരിച്ചു. ഗുരുവായൂർ നഗരത്തിൽ നടന്ന വിദ്യാർത്ഥി റാലിക്ക് കെ.എസ്.യു നേതാക്കളായ അശ്വിൻ, ഗഫാർ, അൻസിൽ, ജീവൻ, ഫായിസ്, ഷിറാസ്, മിഥിൽ രാജ്, സോനാ ജലീൽ, മെഹനാസ്, നെജു തൊട്ടേക്കാട് എന്നിവർ നേതൃത്വം നൽകി.