തൃശൂർ: ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ടി.ബി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. ജയറാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സിമ്മിയ്ക്ക് സ്വീകരണം നൽകി. ജയകൃഷ്ണൻ.ടി. മേപ്പിള്ളി, എം. ശ്രീധരൻ, പി.എസ് രാജൻ, കെ.എൻ. ഭാസ്‌കരൻ, അനിൽ സാമ്രാട്ട്, അഡ്വ. കെ.കെ. വാരാജാക്ഷൻ സംസാരിച്ചു.