ഒല്ലൂർ വൈലോപ്പിള്ളി സ്മാരക സ്‌കൂളിൽ ആരംഭിച്ച കര നെൽ, പച്ചക്കറി , പൂക്കൾ കൃഷി എന്നിവയുടെ നടീൽ ഉദ്ഘാടനം കൗൺസിലർ കരോളിൻ ജെറിഷ് നിർവഹിക്കുന്നു.
ഒല്ലൂർ: വൈലോപ്പിള്ളി സ്മാരക സ്‌കൂളിൽ നടത്തിയ കര നെൽ, പച്ചക്കറി , പൂക്കൾ കൃഷി എന്നിവയുടെ നടീൽ ഉദ്ഘാടനം കൗൺസിലർ കരോളിൻ ജെറിഷ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ടി.വി. അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സി.എ. ഗോപകുമാർ, ചെറിയാൻ ഇ. ജോർജ്, പ്രൊഫ. വി.എ. വർഗീസ്, ലയൺസ് നേതാക്കളായ ബിജു പൊറുത്തൂർ, ഒല്ലൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ഇ.സി. ജോസ്, സെക്രട്ടറി ടി.വി. സണ്ണി, എം.ജെ. ജോഷി, പീതംബരൻ, നീതു തുടങ്ങിവയർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ കെ.എസ്. സ്മിത സ്വാഗതവും കാർഷിക ക്ലബ് കോ-ഓർഡിനേറ്റർ കെ.പി. രേണുക നന്ദിയും പറഞ്ഞു.