mmmmmകണ്ടശ്ശാംകടവിൽ ആരംഭിച്ച ഞാറ്റുവേല ചന്തയിൽ കർഷകയായ ശോഭിക രവീന്ദ്രന് ഫലവൃക്ഷത്തൈ നൽകി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: മണലൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ അന്തിക്കാട്, മതിലകം കാർഷിക സേവന കേന്ദ്രങ്ങളുടെ സഹകരണത്തോടെ കണ്ടശ്ശാംകടവ് സൗഹൃദതീരം പവലിയനിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി. കർഷകയായ ശോഭിക രവീന്ദ്രന് ഫലവൃക്ഷത്തൈ നൽകി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംഭരൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കവിത രാമചന്ദ്രൻ, ഷോയ് നാരായണൻ, രാഗേഷ് കണിയാംപറമ്പിൽ, ധർമ്മൻ പറത്താട്ടിൽ, മിനി, ബീന സേവിയർ, ടോണി അത്താണിക്കൽ, സിമി എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു. മാവ്, പ്ലാവ്, റംബൂട്ടാൻ, മാങ്കോസ്റ്റീൻ, അവോക്കാഡോ, ഡ്രാഗൻ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷത്തൈകളുടെയും തെങ്ങ്, കവുങ്ങ്, കുരുമുളക്, പച്ചക്കറിത്തൈകൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, ഫിറമോൺ കെണികൾ മുതലായവയുടെയും പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും.