തൃശൂർ: അവധിദിനത്തിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച ജില്ലയിൽ തീർപ്പാക്കിയത് 7026 ഫയലുകൾ. 76% ജീവനക്കാർ ജോലിക്ക് ഹാജരായി. 1773 പേരാണ് ജോലിക്കെത്തിയത്.
റവന്യൂവകുപ്പിലെ 1155 പേർ ഞായറാഴ്ച ജോലിക്കെത്തി. 2896 ഫയലുകളാണ് ഒറ്റദിവസം കൊണ്ട് തീർപ്പാക്കിയത്. എക്‌സൈസ് ഡിവിഷൻ ഓഫീസ് 345 ഉം പൊലീസ് 320ഉം ഫയലുകൾ തീർപ്പാക്കി. അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം സർവേ (റേഞ്ച്) 187 കുടിശ്ശിക ഫയലുകളിൽ 23 എണ്ണം തീർപ്പാക്കി.
ജില്ലാ പട്ടികജാതി വികസന ഓഫീസിലും കീഴിലുള്ള 32 സബ് ഓഫീസുകളിലുമായി 766 ഫയലുകൾ തീർപ്പാക്കി. സാമൂഹിക നീതി വകുപ്പ് 34 ഫയലുകൾ, ജില്ലാ ലേബർ ഓഫീസ് 231, സംസ്ഥാന ചരക്കുസേവന നികുതി 291 ഫയലുകളും തീർപ്പാക്കി.
തൃശൂർ താലൂക്കിൽ
തീർപ്പാക്കിയ ഫയൽ - 224
ആകെ ജീവനക്കാർ - 86
ഹാജരായത് - 66
ഡേറ്റ എൻട്രി ചെയ്ത ഫയൽ - 1500
കൊടുങ്ങല്ലൂർ താലൂക്കിൽ
തീർപ്പാക്കിയ ഫയൽ - 303
വില്ലേജ് തലത്തിൽ തീർപ്പാക്കിയത് - 92
കുന്നംകുളം താലൂക്കിൽ
തീർപ്പാക്കിയ ഫയൽ - 235
വില്ലേജ് തലത്തിൽ 66പേരിൽ 53 പേർ ജോലിക്കെത്തി
താലൂക്ക് തലത്തിൽ 52ൽ 41 പേർ ഹാജർ
ചാവക്കാട് താലൂക്കിൽ
തീർപ്പാക്കിയ ഫയൽ - 96
ഡേറ്റ എൻട്രി ചെയ്തത് - 3370
ഹാജരായ ജീവനക്കാർ - 38
മുകുന്ദപുരം താലൂക്കിൽ
തീർപ്പാക്കിയ ഫയലുകൾ - 96
താലൂക്ക് ഓഫീസിൽ 70ൽ 48 പേർ ഹാജർ
വില്ലേജ് ഓഫീസുകളിൽ 109ൽ 86 പേർ എത്തി
ചാലക്കുടി താലൂക്കിൽ
തീർപ്പാക്കിയ ഫയലുകൾ - 73
71 ജീവനക്കാരിൽ 48 പേർ ഹാജരായി
തലപ്പിള്ളി താലൂക്കിൽ
മുഴുവൻ ജീവനക്കാരും ഹാജർ
തീർപ്പാക്കിയ ഫയലുകൾ - 84