തൃശൂർ: ചിറക്കാകോട് ശാഖയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ എ. പ്ലസ് വിജയികളെ അനുമോദിക്കുന്നതിന് വേണ്ടി നടത്തിയ 'ആദരവ് 2022' ന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പ്രഭാകരൻ പരുത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ സംഘടനാ സന്ദേശവും പൊങ്ങണംകാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം സെക്രട്ടറി ആത്മപ്രസാദ് സ്വാമി അനുഗ്രഹ പ്രഭാഷണവും നടത്തി. യൂണിയൻ കൗൺസിലറും മാടക്കത്തറ മേഖല വൈസ്. ചെയർമാനുമായ എൻ.കെ. രാമൻ, വാർഡ് മെമ്പർ ഷിനോജ് മൂണേക്കാടൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി, സത്യഭാമ ടീച്ചർ, സൈബർ സേന ഭാരവാഹി ഷൈജു കരിമ്പുവളപ്പിൽ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹി അബീഷ് കരാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ശശിധരൻ കള്ളാടത്തിൽ സ്വാഗതവും യൂണിയൻ കമ്മിറ്റി മെമ്പർ ശോഭനൻ പൂക്കാടൻ നന്ദിയും പറഞ്ഞു.