തൃശൂർ: കോർപറേഷൻ ഓഫീസിനു മുന്നിൽ തെരുവുനായ വന്ധീകരണ പ്രവൃത്തികളിലെ അഴിമതിയും കെടുംകാര്യസ്ഥതയും ചൂണ്ടിക്കാട്ടി കോൺഗ്രസ് കൗൺസിലർമാർ നടത്തിയ ഡമ്മി നായ്ക്കളുമായി പ്രതിഷേധ സമരം നടത്തി. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. ഒരു വർഷം ലക്ഷക്കണക്കിനുരൂപയാണ് തെരുവുനായ ശല്യം ഇല്ലാതാക്കുന്നതിനും അവയുടെ എണ്ണം പെരുകുന്നത് തടയിടുന്നതിനുവേണ്ടിയും ചെലവാക്കുന്നത്. ഈ പ്രവൃത്തികളെല്ലാം കടലാസിൽ ഒതുക്കി വൻ തട്ടിപ്പും അഴിമതിയുമാണ് നടക്കുന്നതെന്ന് രാജൻ.ജെ. പല്ലൻ ആരോപിച്ചു. നഗരസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ മുഖ്യപ്രഭാഷണം നടത്തി. ഉപനേതാവ് ഇ.വി. സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, പാർലമെന്ററി പാർട്ടി ഭാരവാഹികളായ ജയപ്രകാശ് പൂവത്തിങ്കൽ, കെ. രാമനാഥൻ, ശ്യാമള മുരളീധരൻ, മുകേഷ് കൂളപറമ്പിൽ എന്നിവർ സംസാരിച്ചു. കോർപറേഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ലീല വർഗീസ്, സനോജ് പോൾ, വിനേഷ് തയ്യിൽ, അഡ്വ. വില്ലി, നിമ്മി റപ്പായി, റെജി ജോയി, സിന്ധു ആന്റോ, മേഴ്‌സി അജി, മേഫി ഡെൽസൺ, സുനിത വിനു, രന്യ ബൈജു, ശ്രീലാൽ ശ്രീധർ എന്നീ കൗൺസിലർമാർ നേതൃത്വം നൽകി.