എ.ഐ.വൈ.എഫ് ഒരുക്കിയ ലൈബ്രറി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ പ്രൻസിപ്പൽ ഷീലയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
പാലപ്പിള്ളി: ആദിവാസി വിദ്യാർത്ഥികളും തോട്ടം തൊഴിലാളികളുടെ മക്കളും പഠിക്കുന്ന പിന്നാക്ക മേഖലയിലെ സർക്കാർ വിദ്യാലയമായ കന്നാറ്റുപാടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വായിച്ചു വളരാൻ ലൈബ്രറി ഒരുക്കി മാതൃകയായി യുവജന സംഘടന. സി.പി.ഐ പുതുക്കാട് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായാണ് ആയിരത്തോളം പുസ്തകങ്ങളുമായി ലൈബ്രറി ഒരുക്കിയത്. വിവിധ മേഖലകളിൽ നിന്നുള്ളവരിൽ നിന്നും യൂണിറ്റടിസ്ഥാനത്തിലാണ് പുസ്തകങ്ങൾ ശേഖരിച്ചത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ പ്രൻസിപ്പൽ ഷീല ടീച്ചർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ് അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി.എസ്. പ്രിൻസ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, മണ്ഡലം പ്രസിഡന്റ്് വി.എൻ. അനീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം വി.എസ്. ജോഷി, എസ്.എം.സി ചെയർമാൻ മുഹമ്മദാലി, വരന്തരപ്പിള്ളി പഞ്ചായത്ത് അംഗം ജലാൽ പാലപ്പിള്ളി, രെനീഷ് കണ്ണാംകുളം, പി.യു. ഹരികൃഷ്ണൻ, കെ.എസ്. മിഥുൻ, രാജലക്ഷ്മി,സ്‌കൂൾ പ്രിൻസിപ്പൽ ഷീല, പ്രധാന അദ്ധ്യാപിക സുജിത എന്നിവർ സംസാരിച്ചു.