തൃശൂർ: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന നാഷണൽ യോഗ ഒളിമ്പ്യാഡിൽ സ്വർണം ലഭിച്ച തൃശൂർ ഹോളി ഫാമിലി ഗേൾസ് ഹൈസ്‌കൂളിലെ ആദിഫയെ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ 318 ഡിയുടെ നേതൃത്വത്തിൽ ആദരിച്ചു. റീജിയൻ ചെയർപേഴ്‌സൺ പി.സി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് വൈസ് ഗവർണർ ജെയിംസ് പോൾ വളപ്പില ഉദ്ഘാടനം ചെയ്തു. മുൻ ഡിസ്ട്രിക്ട്് ഗവർണർ ഇ.ഡി. ദീപക് ഉപഹാരം നൽകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസഫീന, അഡ്വ. പ്രവീൺ കുമാർ, ജേക്കബ് ചിറയത്ത്, സിസ്റ്റർ ഇസബെല്ല എന്നിവർ സംസാരിച്ചു.