പുതുക്കാട്: മെഡിസെപ് പദ്ധതിയുടെ പരാതി പരിഹാര സെല്ലിൽ പെൻഷൻകാരുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ജില്ലാതലത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യുണിയൻ ജില്ലാതല അംഗത്വ കാമ്പയിൻ യോഗം ആവശ്യപ്പെട്ടു. പുതുക്കാട് പെൻഷൻ ഭവനിൽ പ്രസിഡന്റ് ഇ.വി. ദശരഥൻ ഉദ്ഘാടനം ചെയ്തു. സി.എൻ. വിദ്യാധരൻ ആദ്യ അംഗത്വം ഏറ്റുവാങ്ങി. സെക്രട്ടറി കെ. ചന്ദ്രമോഹനൻ, പ്രസിഡന്റ് ഇ.വി. ദശരഥൻ, ട്രഷറർ, കെ.എം.ശിവരാമൻ എന്നിവർക്ക് ബ്ലോക്ക് കമ്മിറ്റി സ്വീകരണം നൽകി. എം.എ. ജോസ് അദ്ധ്യക്ഷനായി. കെ.ഒ. പൊറിഞ്ചു, കെ.സുകുമാരൻ, എം.വി. യതീന്ദ്രദാസ്, സി.പി. ത്രേസ്യ, ഐ.ആർ. ബാലകൃഷ്ണൻ, എം എസ്. വിജയലക്ഷ്മി, ടി. ബാലകൃഷ്ണ മേനോൻ, കെ.വി. രാമകൃഷ്ണൻ, ടി.എ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.