കൊടകര: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ്, എറണാകുളം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റ ആഭിമുഖ്യത്തിൽ ബിരുദതല യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഒരു മാസം നീളുന്ന പി.എസ്.സി മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ 11 മുതലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന മത്സര പരീക്ഷാപരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ നേരിട്ടോ ടെലിഫോൺ മുഖേനയോ ചാലക്കുടി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കും ഫോൺ നമ്പർ : 0480-2706187.