photoഡി.വൈ.എഫ്‌.ഐ പൊയ്യ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊയ്യ പഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌.

പൊയ്യ: പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെയാണ് പുളിപ്പറമ്പ് ബണ്ട് റോഡ് കൈയ്യേറി സി.എഫ്.ഐ ട്രസ്റ്റ് നിർമ്മാണം നടത്തിയതെന്നും, എത്രയും പെട്ടെന്ന് ഇവ പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പൊയ്യ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗം ഐ.എസ്. അക്ഷയ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സൂരജ് രാഹുലൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡൊമിനിക് ജോമോൻ, എ.എസ്. വിജീഷ് എന്നിവർ സംസാരിച്ചു.