
തൃശൂർ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ജന്മദിനം 'ലീഡർ സ്മൃതി' ആചരിച്ചു. മുരളീമന്ദിരത്തിലെ സ്മൃതിമണ്ഡപത്തിൽ നിലവിളക്ക് കൊളുത്തി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. പി.എ.മാധവൻ, പദ്മജ വേണുഗോപാൽ , ജോസഫ് ചാലിശ്ശേരി, ടി.വി.ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, സി.എസ്.ശ്രീനിവാസൻ, എൻ.കെ.സുധീർ, സി.സി.ശ്രീകുമാർ, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, ഐ.പി.പോൾ, അഡ്വ.ജോസഫ് ടാജറ്റ്, കെ.എച്ച്.ഉസ്മാൻഖാൻ, കെ.ഗോപാലകൃഷ്ണൻ, കെ.ഗിരീഷ്കുമാർ, ബിജോയ് ബാബു, സെബി കൊടിയൻ, അഡ്വ.സുബി ബാബു, രവി ജോസ് താണിക്കൽ, പി.ശിവശങ്കരൻ എന്നിവർ പങ്കെടുത്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് പട്ടികജാതി മോർച്ച
തൃശൂർ : ഭരണ ഘടനയെയും ഭരണ ഘടനാ ശില്പി ഡോക്ടർ അംബേദ്കറെയും അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. ബാബാ സാഹെബ് അംബേദ്കർ കേട്ടെഴുത്തുകാരനാണെന്ന മന്ത്രിയുടെ പ്രസ്താവന രാജ്യത്തെ പട്ടികജാതി പിന്നാക്ക ജനവിഭാഗങ്ങളുടെ മനസിനെ മുറിവേൽപ്പിച്ചു. മികച്ച നിയമ വിദഗ്ദ്ധനും വാഗ്മിയും ചരിത്രകാരനും സാമൂഹികപരിഷ് കർത്താവുമായിരുന്ന ഡോക്ടർ അംബേദ്കറെ ഭരണഘടനാ തലവനായി രാഷ്ട്രം നിയമിച്ചത് അദ്ദേഹത്തിന്റെ മികച്ച കഴിവ് കൊണ്ടായിരുന്നു. മന്ത്രി സജി ചെറിയാന്റെ രാജി അവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ
അപ്രന്റീസ്ഷിപ്പ്
തൃശൂർ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിലുള്ള തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷൻസ് ഇവയിൽ ഏതെങ്കിലും ഒന്ന് പ്രധാന വിഷയമായെടുത്ത് അംഗീകൃത സർവകലാശാലകളിൽ നിന്ന് 2020-2021, 2021-22 വർഷങ്ങളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രതിമാസം 8000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകൾ ജൂലായ് 15ന് വൈകീട്ട് 5ന് മുൻപ് ഓഫീസിൽ ലഭിക്കണം. വിലാസം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, പിൻ 680003. ഫോൺ 0487 2360644.