കുട്ടനെല്ലൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് വിളവെടുക്കാവുന്ന രീതിയിൽ സുരക്ഷിത പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുന്നു.
ഒല്ലൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് വിളവെടുക്കാവുന്ന രീതിയിൽ സുരക്ഷിത പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗോപകുമാർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് റിക്‌സൻ പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ഇ.എൻ. രവീന്ദ്രൻ, കെ.എം. രാധാകൃഷ്ണൻ, ഡയറക്ടർമാരായ ടി.എസ്. വാസു, ജോൺ വാഴപ്പിള്ളി, ജിന്റോ ആന്റണി എന്നിവർ സംസാരിച്ചു. ഡയറക്ടർ കെ.ടി. ശശീധരൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് എസ്.കെ. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പരിസരവാസികൾക്കും സഹകാരികൾക്കും സൗജന്യമായി വിത്തുകൾ വിതരണം ചെയ്തു.