വാടാനപ്പിള്ളി: യങ്‌മെൻസ് ലൈബ്രറിയും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സി.എം.എസ്.യു.പി സ്കൂളിൽ നടന്ന യോഗത്തിൽ തളിക്കുളം പഞ്ചായത്ത് മെമ്പർ സുമന ജോഷി അദ്ധ്യക്ഷത വഹിച്ചു. വിനയപ്രസാദ്, രഞ്ജിത്ത് പരമേശ്വരൻ, പി.ബി. രഘുനാഥൻ, കെ.എ. മോഹനൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.