വടക്കാഞ്ചേരി: വന്യമൃഗങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുൻ എം.എൽ.എ എം.പി. വിൻസെന്റ് അഭിപ്രായപ്പെട്ടു. കേരള പ്രദേശ് കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയും പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് സണ്ണി മാരിയിൽ അദ്ധ്യക്ഷത വഹിച്ചു. കെ. അജിത് കുമാർ, ജിജോ കുരിയൻ, വി.എം. കുരിയാക്കോസ്, പി.ജെ. രാജു, വറീത് ചിറ്റിലപ്പിള്ളി, വർഗീസ് വാകയിൽ എന്നിവർ പ്രസംഗിച്ചു.