1

ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ദന്ത രോഗ നിർണയ ക്യാമ്പ് ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ ദന്തരോഗ നിർണയ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. ഗവ. ഡെന്റൽ കോളേജിന്റെ സഹകരണത്തോടെ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉൾക്കാള്ളിച്ച സഞ്ചരിക്കുന്ന പരിശോധന ബസിന്റെ സഹായത്തോടു കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജെയിംസ് വളപ്പില ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക കെ.ആർ. ഗീത, ഡോ. കെ.വി. ഐറീസ് വിത്സൻ, ഡോ.എസ്. വിവേക്. ഡോ. ഹർഷകണ്ണൻ, ഡോ. ഹിബ ഹർത്തബ എന്നിവർ ക്യാമ്പ് നയിച്ചു.