1

ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക പരിചയ പരിപാടി കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: മലയാള സാഹിത്യത്തെ സാധാരണക്കാരോട് ചേർത്ത് നിറുത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് ബഷീറിന്റെ പ്രധാന പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ദേശമംഗലം ഗവ. ഹയർ സെക്കൻഡറിയിൽ നടന്ന പരിപാടി ദേശമംഗലം ഗ്രാമീണ വായനശാല സെക്രട്ടറി കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജെ. ഷീലയുടെ അദ്ധ്യക്ഷതയിൽ കോ-ഓർഡിനേറ്റർമാരായ ബ്ലെസി, റഷീന, റിഹാദ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു.