തൃശൂർ: ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പഠന ശിബിരം ഒമ്പത്, പത്ത് തിയതികളിൽ അയ്യന്തോൾ സരസ്വതി വിദ്യാനികേതനിൽ നടക്കും. രാവിലെ 9.30ന് മുൻ കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ.എം. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്യും. ആർ.സഞ്ജയൻ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ആർ. സുബ്രഹ്മണി മുഖ്യപ്രഭാഷണം നടത്തും. ഡോ.എം. മോഹൻദാസ്, ഡോ.ജേക്കബ് തോമസ്, ഡോ. എസ്. ആദികേശൻ, പത്മജൻ കാളിയത്ത്, ഡോ.വി. പ്രസന്നകുമാർ, മുരളി പാറപ്പുറം, ഡോ.എസ്. രാധാകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് രണ്ട് ദിവസത്തെ ശിബിരത്തിൽ സംസാരിക്കും.