sekaranam

കൊടുങ്ങല്ലൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൾക്ക് കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ ഊഷ്മളമായ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ്, ജനഃ സെക്രട്ടറി എൻ.ആർ.വിനോദ് കുമാർ, ട്രഷറർ ജോയ് മൂത്തേടൻ, സെക്രട്ടറി കെ.ഐ.നജാഹ് എന്നീ നേതാക്കൾക്കാണ് സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ എം.യു.ഷിനിജ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റ് ടി.കെ.ഷാജി അദ്ധ്യക്ഷനായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിച്ചു. സംഘാടക സമിതി ഭാരവാഹികളായ കെ.ജെ.ശ്രീജിത്ത്, പി.കെ.സത്യശീലൻ, അജിത്ത് കുമാർ, വി.ജി.രാജീവൻ പിള്ള, എം.എസ്.സാജു, പി.ആർ.ബാബു, സി.സി.അനിത, സിനി സെൽവ്വരാജ്, രാധാകൃഷ്ണൻ, ഹനീഷ് സി.എച്ച്, ആഘോഷ് മേനോൻ, ശ്രീകുമാർ, രഘുനാഥ്, ധനൻ, വിനോദ് കക്കറ എന്നിവർ പങ്കെടുത്തു.