vayana

കൊടുങ്ങല്ലൂർ: ചരിത്രരചനയിലെ സെക്യുലർ വിരുദ്ധതയും ഫാസിസ്റ്റ് സമീപനങ്ങളും തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്ത ചരിത്രകാരനായിരുന്നു ഡോ.സി.കെ.കരീമെന്ന് കലാമണ്ഡലം മുൻവി.സിയും നിരൂപകനുമായ ഡോ.കെ.ജി.പൗലോസ് അഭിപ്രായപ്പെട്ടു. ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണ സമാപന സമ്മേളനവും ബക്കർ മേത്തല എഴുതിയ ഡോ.സി.കെ.കരീം എഴുത്തും ജീവിതവും എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു ഡോ.കെ.ജി.പൗലോസ്.

ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലാ വൈസ് ചാൻസലർ പി.എം.മുബാറക് പാഷ പുസ്തകം ഏറ്റുവാങ്ങി. തുടർന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പി.എസ്.സി ക്ലാസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് ഡോ.പി.എ.മുഹമ്മദ് സഈദ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി എസ്.എ.അബ്ദുൾ ഖയ്യൂം ഉപഹാര സമർപ്പണം നടത്തി. പി.കെ.അബ്ദുൾറൗഫ്, പി.എ.സീതി മാസ്റ്റർ, ബക്കർ മേത്തല, ഡോ.എം.ബി.ഹംസ, ഡോ.കെ.എ.അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.