mmmm

കാഞ്ഞാണി: മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ളിലെ ഏറെ പഴക്കമുള്ളതും ജീർണ്ണാവസ്ഥയിലുമായ കെട്ടിടം ജീവന് ഭീഷണിയാകുന്നതായി പരാതി. ചുമരുകൾക്ക് വിള്ളൽ സംഭവിച്ചും മേൽക്കൂര ഏതുസമയത്തും തകർന്നുവീഴാവുന്ന അവസ്ഥയിലാണ് കെട്ടിടം നിലനിൽക്കുന്നത്. ഇത് ആരോഗ്യകേന്ദ്രത്തിന്റെ പാചകപ്പുരയാണ്. ഈ കെട്ടിടത്തിന് സമീപത്തുള്ള കെട്ടിടത്തിലാണ് കൊവിഡ് വാക്‌സിനേഷനും മറ്റ് കുത്തിവെയ്പ്പിനുമായി കുട്ടികളും വയോധികരും എത്തുന്നത്. അതിനാൽ തകർന്നുവീഴാറായ കെട്ടിടത്തിന് സമീപമാണ് ഇവർ ഇരിക്കുന്നതും നിൽക്കുന്നതും. ജീവന് ഭീഷണിയായി നിലകൊള്ളുന്ന കെട്ടിടം പൊളിച്ചുനീക്കാൻ എല്ലാ പഞ്ചായത്തുകൾക്കും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് അധികൃതരുടെ പ്രവർത്തനം.