വടക്കാഞ്ചേരി : ലയൺസ് ഡിസ്ട്രിക്ടിന്റെ അഡോപ്ഷൻ ഒഫ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബ് ഗവ.ഗേൾസ് ഹൈ സ്‌കൂളിൽ കൗമാര പോഷണ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുഭാഷ് പുഴക്കൽ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. ന്യൂട്രിഷ്യൻ കൗൺസിലർ ചിഞ്ചു ബ്രൗൺ ക്ലാസെടുത്തു. പ്രധാനാദ്ധ്യാപിക കെ.ആർ.ഗീത, കെ.വി.വത്സല കുമാർ, സി.എം.അബ്ദുൾ ലത്തീഫ്, കെ.പി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.