സാംബവ മഹാസഭ ചാലക്കുടി യൂണിയൻ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: സർക്കാരിനെ അസ്ഥിരപ്പെടുത്തി വികസന പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള കുപ്രചരണങ്ങളിൽ നഷ്ടം സംഭവിക്കുന്നത് പട്ടികജാതി സമൂഹത്തിനാണെന്ന് സമ്മേളനം സാംബവ മഹാസഭ ചാലക്കുടി യൂണിയൻ വാർഷിക സമ്മേളനം വിലയിരുത്തി. പരമ്പരാഗത ഈറ്റ നെയ്ത്ത് മേഖലയിലെ തൊഴിൽ സ്തംഭനം പരിഹരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹനൻ പാട്ടാളി അദ്ധ്യക്ഷനായി. വിവിധ മേഖലകളിലെ പ്രതിഭകളെ വൈസ് പ്രസിഡന്റ് സി.കെ. ശശി ആദരിച്ചു. കെ.കെ. രാമകൃഷ്ണൻ, ചന്ദ്രൻ പുതിയേടത്ത്, ഭവാനി കുമാരൻ, ഷീല ചന്ദ്രൻ, എ.എം. സുബ്രൻ, പി.എസ്. ദിലീപ് കുമാർ, പി.കെ. രാമകൃഷ്ണൻ, പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു.