
കൊടുങ്ങല്ലൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയെ രണ്ട് മണിക്കൂർ തെരഞ്ഞ് രക്ഷപ്പെടുത്തി ഫയർഫോഴ്‌സ് സേനാംഗം. കൊടുങ്ങല്ലൂർ അഗ്‌നി രക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജില്ലാ സ്‌കൂബ അംഗമായ റിനേഷാണ് ശ്രീ നാരായണപുരത്ത് കഴിഞ്ഞ ദിവസം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയെ രക്ഷിച്ചത്. 100 അടിയോളം ആഴത്തിൽ വരെ ആളുകളെ മുങ്ങിയെടുക്കുവാൻ പരിശീലനം ലഭിച്ചിട്ടുള്ള റിനേഷ് കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷന് ഒരു മുതൽക്കൂട്ടാണെന്ന് മുതിർന്ന ഓഫിസർമാരും പറയുന്നു. വെള്ളത്തിൽ കാണാതായ നിരവധി പേരെ ഇദ്ദേഹം മുങ്ങിയെടുത്തിട്ടുണ്ട്. ചേരമാൻ കുളം, കൊടുങ്ങല്ലൂർ ക്ഷേത്രക്കുളം, പടാകുളം, തൃശൂർ സ്റ്റേഷൻ പരിധിയിലുള്ള കരിങ്കൽ ക്വാറികൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്ന് പലരെയും ഇദ്ദേഹത്തിന് ജീവനോടെ രക്ഷിക്കാനായിട്ടുണ്ട്. മരണപ്പെട്ടവരെയും മുങ്ങിയെടുത്തിട്ടുണ്ട്. സീനിയർ ഫയർ റെസ്‌ക്യൂ ഓഫിസർ ഹനീഫ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രഞ്ജിത്ത് കെ.എസ് , ബിനുരാജ്, സനൽറോയി, സൂരജ് , വിഷ്ണുദാസ് എന്നിവർ റിനേഷിന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി