ചാലക്കുടി: ഒറ്റമഴപ്പെയ്ത്ത് എന്ന നോവൽ എഴുതി പ്രശസ്തയായ യുവസാഹിത്യകാരി ശ്യാമ പാർവതിയെ കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിൽ ആദരിച്ചു. ആദരണീയം ചടങ്ങ് പഞ്ചായത്തംഗം ആശ രാകേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ക്ഷേത്ര സമിതി പ്രസിഡന്റ് ടി.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഗീത എൻ. ഗോപിനാഥ്, എം.പി.ടി.എ പ്രസിഡന്റ് സ്മിത ജിബി, എസ്.ഡി.സി ചെയർമാൻ പി.സി. മനോജ്, വി.വി. വിനി, എൻ.സി. പ്രേംചന്ദ്, കെ.എസ്. ഷിനി, രശ്മി ബിനീഷ്, കെ.എം. അനിലാഷ് എന്നിവർ പ്രസംഗിച്ചു.