തൃശൂർ: മെഡിക്കൽ കോളേജ് ആർ.എം.ഒയെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ കെ.ജി.ഒ.എ പ്രതിഷേധിച്ചു. കാര്യക്ഷമമായ ഔദ്യോഗിക കൃത്യനിർവഹണം നടത്തിയ ആർ.എം.ഒയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ പരാതികൾ തീർത്ത് ഈ സ്ഥാപനത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രതിഷേധ യോഗം കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. യു. സലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൻ.എ സംസ്ഥാന ട്രഷറർ എൻ.ബി. സുധീഷ് കുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിജുമോൻ, ജില്ലാസെക്രട്ടറി എ.സി. ശേഖർ, വിപിൻ കുമാർ, ഡോ. സുരേഷ്, കെ. ദാമോധരൻ, ഡോ. സി.കെ. സിൽവൻ, പി.ആർ. രമേശ്, ഡോ. കെ.ആർ. രാജീവ്, ഡോ. നിഷ എം. ദാസ്, കെ.എസ്. ബിനോയ് എന്നിവർ പങ്കെടുത്തു.