മഹാകവി വള്ളത്തോൾ ആചാര്യശ്രേഷ്ഠ പദവി ലഭിച്ച കലാമണ്ഡലം ഗോപിയാശാൻ മറുപടി പ്രഭാഷണം നടത്തുന്നു.
ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ ഗവേഷണ പഠന മേഖലയിൽ അന്തർദേശീയ തലത്തിലേക്ക് ഉയർത്താനും വിവിധ കലാവിഷയങ്ങളിൽ വില മതിക്കാനാവാത്ത പാണ്ഡിത്യമുള്ള അമൂല്യ പ്രതിഭകളെ ആദരിക്കാനും കലാമണ്ഡലം ഭരണ സമിതി തീരുമാനിച്ചു. ചടങ്ങിൽ കലാമണ്ഡലം ഗോപിയാശാന് മഹാകവി വള്ളത്തോൾ ആചാര്യശ്രേഷ്ഠ പദവി നൽകി ആദരിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. രാജേഷ് കുമാർ, ഭരണ സമിതി അംഗങ്ങളായ ടി.കെ. വാസു, കലാമണ്ഡലം പ്രഭാകരൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.