നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് റോഡിലെ കുഴികൾക്ക് മുന്നിലിരുന്ന് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിക്കുന്നു.
തൃശൂർ: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ റോഡിലെ കുഴികൾക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. പൂരത്തിനായി എല്ലാ റോഡുകളും അറ്റകുറ്റപണി നടത്താൻ 30 ലക്ഷത്തിലധികം തുക ചെലവാക്കിയിട്ടും മൂന്നുമാസമാകുമ്പോഴേക്കുമുള്ള റോഡിന്റെ ഈ അവസ്ഥ വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പാർലമെന്ററി ലീഡർ വിനോദ് പൊളളാഞ്ചേരി, കൗൺസിലർമാരായ എൻ. പ്രസാദ്, പൂർണിമ സുരേഷ്, കെ.ജി. നിജി, എൻ.വി. രാധിക, ബി.ജെ.പി വെസ്റ്റ് മണ്ഡലം അദ്ധ്യക്ഷൻ രഘുനാഥ് സി. മേനോൻ എന്നിവർ പങ്കെടുത്തു.