mmmm

കാഞ്ഞാണി: വീടിന്റെ ചുമരുകൾ മഴയിൽ തകർന്നുവീണു. മാമ്പുള്ളി കോരത്ത് കണ്ണന്റെ വീടാണ് ഇന്നലെ പുലർച്ചെ തകർന്നത്. ചുമരുകൾ വിഴുന്നതിന്റെ ശബ്ദം കേട്ടതോടെ കണ്ണനും ഭാര്യയും രണ്ടുപെൺമക്കളും വാതിൽതുറന്ന് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി.

മഴയിൽ കുതിർന്ന് മൺചുമരാണ് അടർന്നുവീണത്. പെയിന്റിംഗ് തൊഴിലിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. മഴ ശക്തിയായതോടെ തൊഴിലുമില്ലാത്ത അവസ്ഥയിലാണ്. കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.

മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ പൊറ്റേക്കാട്ട്, വാർഡ് അംഗം സിജു പച്ചാംമ്പിള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു.