jail

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പുനർജനി പദ്ധതിയുടെ ഭാഗമായി തടവുകാർക്ക് വേണ്ടി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സബ് ജഡ്ജ് ടി. മഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കുറ്റകൃത്യങ്ങളിൽ നല്ലൊരു ശതമാനവും ലഹരി ഉപയോഗം മൂലം സംഭവിക്കുന്നതാണെന്നും ലഹരിയിൽ നിന്നും മുക്തി നേടാതെ നല്ലൊരു മോചനാനന്തര ജീവിതം സാദ്ധ്യമല്ലെന്നും സബ് ജഡ്ജ് ടി. മഞ്ജിത് പറഞ്ഞു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പുനർജനി പദ്ധതിയുടെ ഭാഗമായി തടവുകാർക്ക് വേണ്ടി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയിലുകളിലെ മയക്കു മരുന്നു കേസുകളിലകപ്പെട്ട തടവുകാരിൽ ബഹുഭൂരിപക്ഷവും 20-26 വയസ് പ്രായം ഉള്ളവരാണ് എന്നത് ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുവെന്ന് അദ്ധ്യക്ഷത വഹിച്ച ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ അഭിപ്രായപ്പെട്ടു. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ടി.ടി. ബിന്ദു, ഡോ. എൻ.പി. ജിഷ്ണു എന്നിവർ സംസാരിച്ചു.