cc-sreekumar

പാവറട്ടി: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്കറെ നിയമസഭയിൽ അവഹേളിച്ച മുരളി പെരുനെല്ലി എം.എൽ.എ പരസ്യമായി മാപ്പ് പറഞ്ഞ് സ്ഥാനം രാജിവയ്ക്കണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി.ശ്രീകുമാർ ആവശ്യപ്പെട്ടു. ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗം തന്നെ നിയമസഭയിലെ ചർച്ചാവേളയിൽ ഭരണഘടനാ ശിൽപ്പിയെ തകർന്ന ബീമിനോട് ഉപമിച്ച് അപമാനിച്ചെന്നും അതിനാൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും ശ്രീകുമാർ പറഞ്ഞു. മണലൂർ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവത്തൂരിലുള്ള മുരളി പെരുനെല്ലി എം.എൽ.എയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാർ. പൂവത്തൂർ ബസ് സ്റ്റാൻഡിന് സമീപം പൊലീസ് മാർച്ച് തടഞ്ഞു. പ്രകടനക്കാർ മുരളി പെരുനെല്ലിയുടെ കോലം കത്തിച്ചു. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ടി.സ്റ്റീഫൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.കെ.രാജൻ, വി.ജി.അശോകൻ, ഹാഷിം, വിമൽ, സി.ജെ.സ്റ്റാൻലി, എൻ.എ.നൗഷാദ്, ഒ.ജെ.ഷാജൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

പി.​എ.​ബാ​ല​ൻ​ ​മാ​സ്റ്റ​ർ​ ​അ​നു​സ്മ​ര​ണം​ 10​ ​ന്

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​പ്ര​ദേ​ശ് ​ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​മി​ൽ​മ​യു​ടെ​ ​ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന​ ​പി.​എ.​ബാ​ല​ൻ​ ​മാ​സ്റ്റ​ർ​ ​ഒ​ന്നാം​ ​ച​ര​മ​വാ​ർ​ഷി​ക​മാ​യ​ 10​ ​ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​തൃ​ശൂ​ർ​ ​ഡി.​സി.​സി​ ​ഹാ​ളി​ൽ​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​ന​ട​ത്തും.​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ലാ​ൽ​ ​വ​ർ​ഗീ​സ് ​ക​ൽ​പ്പ​ക​വാ​ടി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​മി​ക​ച്ച​ ​ക​ർ​ഷ​ക​രെ​ ​ആ​ദ​രി​ക്കും.​ ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​കെ.​പി.​വി​ശ്വ​നാ​ഥ​ൻ,​ ​ജോ​സ് ​കാ​ട്ടൂ​ക്കാ​ര​ൻ,​ ​എ​ൻ.​എം.​ബാ​ല​കൃ​ഷ്ണ​ൻ,​ ​കെ.​സി.​വി​ജ​യ​ൻ,​ ​ജോ​ർ​ജ്ജ് ​കൊ​ട്ടാ​രം,​ ​അ​ഡ്വ.​എം.​എ.​കൃ​ഷ്ണ​നു​ണ്ണി,​ ​ടി.​കെ.​ദേ​വ​സി​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ക്കും.​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ര​വി​ ​പോ​ലു​വ​ള​പ്പി​ൽ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​റാ​ഫേ​ൽ​ ​പൊ​ന്നാ​രി,​ ​കെ.​എ​ൻ.​ഗോ​വി​ന്ദ​ൻ​കു​ട്ടി,​ ​മ​നോ​ജ് ​ഭാ​സ്‌​ക്ക​ര​ൻ,​ ​ജ്യോ​തി​ബാ​സു​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ഡോ.​​​ബി.​​​ഷീ​​​ല​​​ ​​​മെ​​​ഡി​​​ക്ക​ൽ​ ​കോ​​​ളേ​​​ജ് ​​​പ്രി​​​ൻ​​​സി​​​പ്പൽ

തൃ​​​ശൂ​​​ർ​​​ ​​​:​​​ ​​​തൃ​​​ശൂ​​​ർ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി​​​ ​​​ഡോ.​​​ബി.​​​ഷീ​​​ല​​​യെ​​​ ​​​നി​​​യ​​​മി​​​ച്ചു.​​​ ​​​ഇ​​​ടു​​​ക്കി​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​നി​​​ല​​​വി​​​ൽ​​​ ​​​പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി​​​രു​​​ന്ന​​​ ​​​ഡോ.​​​പ്ര​​​താ​​​പ് ​​​സോം​​​നാ​​​ഥ് ​​​ക​​​ണ്ണൂ​​​ർ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ലേ​​​ക്ക് ​​​സ്ഥ​​​ലം​​​ ​​​മാ​​​റി​​​പ്പോ​​​യ​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്നു​​​ള്ള​​​ ​​​ഒ​​​ഴി​​​വി​​​ലേ​​​ക്കാ​​​ണ് ​​​ഡോ.​​​ഷീ​​​ല​​​യെ​​​ ​​​നി​​​യ​​​മി​​​ച്ച​​​ത്.​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ലെ​​​ ​​​മു​​​ൻ​​​ ​​​അ​​​നാ​​​ട്ട​​​മി​​​ ​​​വി​​​ഭാ​​​ഗം​​​ ​​​മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്നു.​​​ ​​​തൃ​​​ശൂ​​​ർ​​​ ​​​മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ് ​​​സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ്.