ഒല്ലൂർ: മേൽപ്പാലം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ലിനി ബിജു ധർണ ഉദ്ഘാടനം ചെയ്തു. യൂവമോർച്ച മണ്ഡലം പ്രസിഡന്റ് സി.എസ്. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സുശാന്ത് അയിനികുന്നത്ത്, കെ.എൽ. സുഭാഷ്, ജെയിൻ പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. ഉടൻ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി യുവമോർച്ച രംഗത്ത് വരും എന്ന് ഭാരവാഹികൾ അറിയിച്ചു.