തൃശൂർ: കോർപറേഷന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. താത്കാലിക ജീവനക്കാരെ അനധികൃതമായി നിയമിക്കുന്നതിനെതിരെയാണ് കൗൺസിലർമാർ കോർപറേഷനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തിയത്. ഏകപക്ഷീയമായ നടപടികളിലൂടെ 150ൽപരം അനധികൃത നിയമനമാണ് കോർപറേഷനിൽ നടന്നിരിയ്ക്കുന്നതെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ നടന്ന കൺസിലർമാരുടെ പ്രതിഷേധയോഗത്തിൽ പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ, ഉപനേതാവ് സുനിൽ രാജ്, ജോൺ ഡാനിയേൽ, ലാലി ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.