1

തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല പതിനഞ്ചാം ബിരുദദാനച്ചടങ്ങ് പന്ത്രണ്ടിന് രാവിലെ 11ന് മെഡിക്കൽ കോളേജ് അലുമ്‌നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിരുദദാന പ്രസംഗം നടത്തും. 6812 പേർക്കാണ് ബിരുദം ലഭിക്കുക. ഡോ. ജയറാം പണിക്കർ എൻഡോവ്‌മെന്റ് അവാർഡ് വിതരണം, ബിരുദകോഴ്‌സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്കുള്ള കാഷ് അവാർഡും ഫലകവും സമ്മാനിക്കൽ എന്നിവയും ഉണ്ടാകും.

ഇതുവരെ നൽകിയത് 99,666 പേർക്ക്

പതിനാലു ബിരുദദാനച്ചടങ്ങുകളിലൂടെ ഇതിനകം സർവ്വകലാശാല 99666 പേർക്ക് ബിരുദം നൽകി. ഈ വർഷത്തെ അടക്കം ബിരുദം കൈപ്പറ്റുന്ന 6812 പേരുൾപ്പടെ ആകെ 1,06,478 പേർക്ക് സർവകലാശാലാ ബിരുദം ലഭ്യമാകും. കേരളീയ വസ്ത്രധാരണ രീതിയിലുള്ള മുണ്ടും ജുബ്ബയും, കേരള സാരിയും, ബ്ലൗസും ഷാളും ധരിച്ചാണ് എല്ലാവരും ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നത്.


നേരിട്ട് ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നവർ