മാരാത്ത്കുന്ന് ഡിവിഷനിലെ റോഡിന്റെ പാർശ്വഭിത്തി തകർന്ന സ്ഥലം കോൺഗ്രസ് പ്രവർത്തകർ സന്ദർശിക്കുന്നു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ എങ്കക്കാട് മാരാത്ത്കുന്ന് ഡിവിഷനിലെ റോഡിന്റെ പാർശ്വഭിത്തി നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുമ്പ് തകർന്നു വീണതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഭിത്തി ഇടിഞ്ഞു വീണ സ്ഥലം കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു. ഡി.സി.സി സെക്രട്ടറി കെ. അജിത് കുമാർ, ബ്ലോക്ക് പ്രസിഡന്റ് ജിജോ കുരിയൻ, മണ്ഡലം പ്രസി ഡന്റ് എ.എസ്. ഹംസ, കൗൺസിലർമാരായ ബുഷറ റഷീദ്, സന്ധ്യ കൊടക്കാടത്ത്, കമലം ശ്രീനിവാസൻ, സൈറ ബാനു എന്നിവർ പങ്കെടുത്തു.