
തൃശൂർ : കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ കമ്മിറ്റി തെക്കേ ഗോപുരനടയിൽ സംഘടിപ്പിച്ച മെഡിസെപ്പ് പ്രതിഷേധ സംഗമം സംസ്ഥാന നിർവാഹക സമിതി അംഗം എ.എം.ജയ്സൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആശുപത്രികളെ ഉൾപ്പെടുത്താത്തതിലും ആശുപത്രികളിലെ മുഴുവൻ ഡിപ്പാർട്ട്മെന്റുകളുടെ സൗകര്യം ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ സംഗമം. സംഗമത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം സാജു ജോർജ് മാസ്റ്റർ, ആനന്ദൻ മാസ്റ്റർ, ദീപൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് സുകുമാരൻ, ജില്ലാ സെക്രട്ടറി അജിത് പ്രസാദ് മാസ്റ്റർ, പി.കെ.ജയപ്രകാശ്, എം.കെ.സൈമൺ, പ്രവീൺ എം.കുമാർ, ഷിജോ ഡേവിഡ്, സെബി.കെ.ജെ എന്നിവർ നേതൃത്വം നൽകി.
10 ന് ‘വിഭിന്ന മികവ്’
തൃശൂർ : ഭിന്നശേഷിക്കാരുടെ സർഗവാസനകൾക്ക് വേദിയൊരുക്കാൻ 10ന് 4ന് ടൗണ്ഹാളിൽ ‘വിഭിന്ന മികവ്’ എന്ന പേരിൽ സംഗീത, ഹാസ്യ, നൃത്തവിരുന്ന് സംഘടിപ്പിക്കും. ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ദർശന സർവീസ് സൊസൈറ്റിക്ക് കീഴിലെ ദർശന ക്ലബും ജിൻസ് ജീവ മൂവീസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദർശന ക്ലബിലെ ഭിന്നശേഷി കലാകാരന്മാർക്കൊപ്പം കലാഭവനിലെ താരങ്ങളും സിനി ആർട്ടിസ്റ്റും പങ്കെടുക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് ഫാ.സോളമൻ കടമ്പാട്ടുപറമ്പിൽ, ഷോ ഡയറക്ടർ എം.വി.ജീവൻ, ക്ലബ് പ്രസിഡന്റ് ഷിബിൻ ഹാരി എന്നിവർ പറഞ്ഞു.
മതം മാർഗമാണ്, ലക്ഷ്യമല്ല: കാ.ഭാ സുരേന്ദ്രൻ
തൃശൂർ: മതമെന്നത് ലക്ഷ്യത്തിലെത്താനുള്ള മാർഗ്ഗമാണ് അല്ലാതെ അത്യന്തിക ലക്ഷ്യമല്ലെന്ന് ആർ.എസ്.എസ് സംസ്ഥാന കാര്യകാരി സദസ്യൻ കാ.ഭാ.സുരേന്ദ്രൻ. ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം ആർ.എസ്.എസ് അല്ല, അവർ ലക്ഷ്യത്തിലേക്കുള്ള തടസം മാത്രമാണെന്ന്, കാസ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ പറഞ്ഞു. അമുസ്ലീമുകൾ കേരളത്തിൽ ജീവിക്കാൻ അർഹരല്ലെന്നാണ് മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങൾ പറയുന്നതെന്ന് ജാമിത ടീച്ചർ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ ഹരി മുള്ളൂർ, സി.ബി.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.