ചാലക്കുടി: നഗരസഭയുടെ നോർത്ത് ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ കുടുംബശ്രീ യൂണിറ്റ് ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രം ആരംഭിക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനായി 2 മുറികൾ കുടുംബശ്രീക്ക് അനുവദിക്കും. വാടക രഹിതമായാണ് മുറികൾ നൽകുക. നഗരസഭാ അതിർത്തിയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ വഴി ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾ ഇവിടെ വിൽപ്പന നടത്താൻ സൗകര്യമുണ്ടാകും.
ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോ ജു, ഷിബു വാലപ്പൻ, അഡ്വ. ബിജു ചിറയത്ത്, കെ.വി. പോൾ, വി.ജെ. ജോജി, സി.എസ്. സുരേഷ് എന്നിവർ സംസാരിച്ചു.

മറ്റ് യോഗ തീരുമാനങ്ങൾ