സി.പി.ഐ പുതുക്കാട് മണ്ഡലം സമ്മേളനം ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു.
ആമ്പല്ലൂർ: രാജ്യത്ത് ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് തുച്ഛമായ വിലയ്ക്ക് വിറ്റ് ഇന്ത്യൻ സമ്പദ്ഘടനയെ തകർക്കുകയാണ് മോദി സർക്കാർ ചെയ്തതെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ. സി.പി.ഐ പുതുക്കാട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനം, ജി.എസ്.ടി, പൗരത്വ ബിൽ, കാർഷിക കരിനിയമം, തൊഴിൽ നിയമങ്ങൾ, ബാങ്ക് സ്വകാര്യവത്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന തുടങ്ങി ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ ജനകീയ ബദൽ രൂപപ്പെടുത്തും. കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് ഇതിനൊരു ബദൽ ആണ്. എല്ലാവർക്കും ഭൂമി, ഭൂമിക്ക് രേഖ, വീടില്ലാത്തവർക്ക് വീട് എന്ന സ്വപ്നം കേരളത്തിൽ യാഥാർത്ഥ്യമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. തലോർ ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളന നടപടികൾ സി.യു. പ്രിയൻ, ജയന്തി സുരേന്ദ്രൻ, ആർ. ഉണ്ണിക്കൃഷ്ണൻ, വി.എൻ. അനീഷ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് നിയന്ത്രിക്കുന്നത്.