വരന്തരപ്പിള്ളി: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജിജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. കാർഷിക അവാർഡും വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു.