ചേലക്കര: എ.കെ.ജി സെന്ററിൽ ഏറു പടക്കം എറിഞ്ഞ് കടന്നു കളഞ്ഞവരെ പിടികൂടാൻ സാധിക്കുന്നില്ലെങ്കിൽ കേരള ജനതയുടെ ജീവനും സ്വത്തിനും എങ്ങനെയാണ് സംരക്ഷണം നൽകുക എന്നത് കേരള ജനതയോട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. കൊണ്ടാഴി പഞ്ചായത്ത് മൂന്നാംവാർഡ് ബി.ജെ.പി തിരഞ്ഞെടുപ്പ് കൺവെൻഷൻ മായന്നൂർ തെരുവ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ വേണു മാസ്റ്റർ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.കെ. അനീഷ്‌കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഐ.എൻ. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, സംസ്ഥാന സമിതി അംഗം പി.കെ. മണി, ചേലക്കര മണ്ഡലം പ്രസിഡന്റ് പി.എസ്. കണ്ണൻ, ജനറൽ സെക്രട്ടറിമാരായ പ്രകാശൻ, ബാലകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് ശശി വെന്നൂർ, സെൽ കോ-ഓർഡിനേറ്റർ വിജിത്ത് വാരിയർ തുടങ്ങിയവർ സംസാരിച്ചു.