ഗുരുവായൂർ: മേൽപ്പാലം നിർമ്മാണം നടക്കുന്നിടത്ത് സർവീസ് റോഡുകൾ നിർമ്മിക്കാത്തതിനെതിരെ വ്യാപാരികൾ നിരാഹാര സമരം സംഘടിപ്പിച്ചു. മേൽപ്പാലം നിർമാണം നടക്കുന്ന ഭാഗത്തെ കടകളടച്ചായിരുന്നു പ്രതിഷേധം. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. 'സേവ' അജു ജോണി അദ്ധ്യക്ഷത വഹിച്ചു. കരുണ ചെയർമാൻ കെ.ബി. സുരേഷ്, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം സി.ഡി. ജോൺസൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് പി.ഐ. ആന്റോ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, ജി.എം.എ പ്രസിഡന്റ് ടി.എൻ. മുരളി, ജനറൽ സെക്രട്ടറി റഹ്മാൻ തിരുനെല്ലൂർ, ജി.കെ. പ്രകാശ്, ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിൻ, അഡ്വ. രവി ചങ്കത്ത്, കൗൺസിലർമാരായ കെ.പി.എ റഷീദ്, വി.കെ. സുജിത്, ഇ.ആർ. ഗോപിനാഥ് എന്നിവർ സംസാരിച്ചു.