ചേർപ്പ്: വെങ്ങിണിശ്ശേരി - തൃപ്രയാർ റൂട്ടിലെ റോഡിന്റെ ശോചനീയാവസ്ഥയിൽ പാറളം മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ചെളി വെള്ളത്തിൽ കുത്തിയിരിപ്പു സമരം നടത്തി പ്രതിഷേധിച്ചു. സമരം സി.സി.സി വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ് റോഡിൽ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ അദ്ധ്യക്ഷനായി. കെ.വി. ദാസൻ, കെ.ബി. സുനിൽ, സന്തോഷ് കുമാർ സെൻ, ജൂബി ചിറയത്ത്, ടി.എം. മോഹനൻ, ടോമി പെല്ലിശ്ശേരി, കെ. ബിജുകുമാർ, സി.ഒ. ജോൺസൺ എന്നിവർ പങ്കെടുത്തു.