അന്തിക്കാട്: തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി വിവിധോദ്ദേശ്യ സഹകരണ സംഘം നാടിന്റെ അഭിമാനമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 2020 - 21 വർഷത്തെ സഹകരണ വകുപ്പിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടിയ ചെത്ത് തൊഴിലാളി സഹകരണ സംഘത്തെ അനുമോദിക്കാൻ യു.എ.ഇ ഹാളിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, കെ.കെ. പ്രകാശൻ, കെ.വി. ശിവരാമൻ, കെ.എം. ജയദേവൻ, കെ.വി. വിനോദൻ, പി.കെ. കൃഷ്ണൻ, ടി.കെ. മാധവൻ, സി.ആർ. മുരളീധരൻ, പി.വി. അശോകൻ, വി.ആർ. മനോജ് എന്നിവർ സംസാരിച്ചു.