അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം നടന്നു. വേദ മുറജപം, കളഭാഭിഷേകം എന്നിവ നടന്നു. പഴങ്ങാംപറമ്പ് കൃഷ്ണൻ നമ്പൂതിരി കാർമ്മികനായി. മേൽശാന്തി പ്രഭാകരൻ സഹകാർമികനായി.
എഴുന്നള്ളിപ്പിന് ചെമ്പൂക്കാവ് വിജയ് കണ്ണൻ തിടമ്പേറ്റി.
പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിത്വം വഹിച്ചു. പ്രസിഡന്റ് രാമചന്ദ്രൻ കറുത്തേത്തിൽ, സെക്രട്ടറി പി. കൃഷ്ണൻകുട്ടി നായർ, ഊരാളൻ കൃഷ്ണകുമാർ, ഗോപി അറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.