വടക്കാഞ്ചേരി: പാർളിക്കാട് തച്ചനാത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശത്തോടനുബന്ധിച്ച് ശ്രീശങ്കര പരമ്പരയിൽപെട്ട തൃശൂർ തെക്കേമഠം വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി മൂപ്പിൽ സ്വാമിയാർ പുഷ്പാഞ്ജലി പൂജ നടത്തി. ക്ഷേത്രത്തിലെത്തിയ സ്വാമിയാർക്ക് ഭക്തർ പൂർണകുംഭം നൽകി. ക്ഷേത്രാഭിവൃദ്ധിക്കും തട്ടകവാസികളുടെ ഐശ്വര്യത്തിനും വേണ്ടിയാണ് പൂജകൾ നടത്തുന്നത്. ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്‌നവിധി പ്രകാരമാണ് ചടങ്ങുകൾ നടത്തുന്നത്.