പാവറട്ടി: എളവള്ളി ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ 9 സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കഴിഞ്ഞ തവണ 9 ൽ 5 കോൺഗ്രസും 4 എൽ.ഡി.എഫുമാണ് വിജയിച്ചിരുന്നത്. സി.ഡി. ആന്റോ, സി.വി. കൊച്ചുദേവസി, രമേഷ് കരുമത്തിൽ, സജീവൻ കുന്നത്തുള്ളി, സുധൻ ബ്രഹ്മക്കുളം, ലളിത സത്യൻ, രാധിക അജിതൻ, റോസ് മേരി സേവ്യർ, ടി.എസ്. മണികണ്ഠൻ എന്നിവരാണ് വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേതാക്കളായ സി.ജെ. സ്റ്റാൻലി, വർഗീസ് മാനത്തിൽ, എ.ഡി. സാജു, സി.ടി. ഫ്രാൻസിസ്, പ്രസാദ് പണിക്കൻ, എം.പി. ശരത് കുമാർ, പ്രസാദ് വാക, ജിന്റോ തേറാട്ടിൽ, കെ.എ. രവീന്ദ്രൻ, കെ.എം. ജോർജ് എന്നിവർ നേതൃത്വം നൽകി.