വെങ്കിടങ്ങ്: തൊയക്കാവിലേക്കുള്ള സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല എന്ന് പരാതി. പൊതുപ്രവർത്തകൻ കെ.വി. മനോഹരൻ തൃശൂർ കളക്ടർക്ക് ഇമെയിലിൽ പരാതി നൽകി. 45 വർഷം മുന്നേ തൊയക്കാവിലേക്ക് തൃശൂരിൽ നിന്ന് സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നതാണ്. ഇപ്പോൾ ഒരു ബസും ഇവിടേക്ക് സർവീസ് നടത്തുന്നില്ല. തൃശൂരിൽ നിന്ന് തൊയക്കാവിലേക്ക് ഓടിയിരുന്ന ബസ് രണ്ട് വർഷം മുമ്പ് സർവീസ് നിറുത്തി. അവസാനമായി വടക്കാഞ്ചേരിയിൽ നിന്ന് തൊയക്കാവിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എൽ.46, എ1056 നമ്പർ ബസ് പൂവത്തൂരിൽ (പാങ്ങ്) വന്ന് തിരിച്ച് പോവുകയാണ്. ബസ് സർവീസ് നിലച്ചതോടെ സധാരണക്കാരും വിദ്യാർത്ഥികളും കൂലിപ്പണിക്കാരും ബുദ്ധിമുട്ടുകയാണെന്ന് കെ.വി. മനോഹരൻ കളക്ടർക്ക് അയച്ച പരാതിയിൽ പറഞ്ഞു.